ചേർത്തലയിൽ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു
Sunday, March 30, 2025 10:09 PM IST
ആലപ്പുഴ: ചേർത്തല നഗരത്തിൽ ടൂറിസ്റ്റ് ബസിനടയിൽപെട്ട് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. ചേർത്തല എസ്എൻപുരം എസ്എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥി മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാംവാർഡ് വളവനാട് ചേറുവെളി സജിമോന്റെയും ലിജിമോളുടെയും മകൻ അജയ്(19) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12നായിരുന്നു അപകടം.
ബസ് വരുന്നതുകണ്ട് ബൈക്ക് നിർത്താൻ ശ്രമിച്ചെങ്കിലും ബസിനടിയിലേക്ക് ബൈക്കു തെന്നിവീണാണ് അപകടമെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അജയിനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ: അക്ഷയ്.