ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; ആറ് പേർ മരിച്ചു
Sunday, March 30, 2025 8:55 PM IST
ഷിംല: ഹിമാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിൽ ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണ് ആളുകൾ അതിനിടയിൽ പെടുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
പരിക്കേറ്റ നിലയിൽ അഞ്ച് പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.