പട്ടാന്പിയിൽ സ്കൂട്ടർ കാറിലിടിച്ച് അപകടം; യുവാവ് മരിച്ചു
Sunday, March 30, 2025 8:09 PM IST
പാലക്കാട്: പട്ടാമ്പിയിൽ സ്കൂട്ടർ കാറിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തിരുവേഗപ്പുറ വേളക്കാട്ടിൽ കോയക്കുട്ടിയുടെ മകൻ അനസ് (22) ആണ് മരിച്ചത്.
കൊപ്പം- വളാഞ്ചേരി പാതയിലെ പപ്പടപടിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
കൊപ്പം ഭാഗത്തുനിന്നും സ്കൂട്ടറിൽ തിരുവേഗപ്പുറ ഭാഗത്തേക്ക് വരുകയായിരുന്നു അനസും സുഹൃത്തും. പപ്പടപടിയിൽ വച്ച് മുന്നിൽ പോവുകയായിരുന്നു കാറിൽ അനസ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചാണ് അപകടമുണ്ടായത്.
സ്കൂട്ടറിലുണ്ടായിരുന്ന അനസ് റോഡിലേക്ക് തെറിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ അനസിനെ
വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.