വിശാഖപട്ടണം: ഐ​പി​എ​ല്ലി​ല്‍ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് മി​ന്നും ജ​യം. ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ഡ​ൽ​ഹി ജ​യി​ച്ച​ത്. ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ഡ​ൽ​ഹി ജ​യി​ച്ച​ത്.

ഹൈ​ദ​രാ​ബാ​ദ് ഉ​യ​ര്‍​ത്തി​യ 164 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 16 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ഡ​ല്‍​ഹി മ​റി​ക​ട​ന്നു. 27 പ​ന്തി​ല്‍ 50 റ​ണ്‍​സെ​ടു​ത്ത ഫാ​ഫ് ഡൂ​പ്ലെ​സി​യാ​ണ് ഡ​ല്‍​ഹി​യു​ടെ ടോ​പ് സ്കോ​റ​ര്‍. ജേ​ക് ഫ്രേ​സ​ര്‍ മ​ക്ഗു​ര്‍​ഗ് 38 റ​ണ്‍​സ​ടി​ച്ച​പ്പോ​ള്‍ അ​ഭി​ഷേ​ക് പോ​റ​ല്‍ 34 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ജ​യ​വു​മാ​യി ഡ​ല്‍​ഹി പോ​യ​ന്‍റ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി​യ​പ്പോ​ള്‍ മൂ​ന്ന് ക​ളി​ക​ളി​ല്‍ ര​ണ്ടാം തോ​ല്‍​വി വ​ഴ​ങ്ങി​യ ഹൈ​ദ​രാ​ബാ​ദ് ആ​റാം സ്ഥാ​ന​ത്തേ​ക്ക് വീ​ണു. സ്കോ​ര്‍ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് 18.4 ഓ​വ​റി​ല്‍ 163ന് ​ഓ​ള്‍ ഔ​ട്ട്, ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍ 16 ഓ​വ​റി​ല്‍ 166-3.

നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത സ​ൺ​റൈ​സേ​ഴ്സി​നെ അ​ഞ്ച് വിക്കറ്റ് നേ​ടി​യ മി​ച്ച​ൽ സ്റ്റാ​ർ​ക്കാ​ണ് 166 റ​ൺ​സി​ൽ ഒ​തു​ക്കി​നി​ർ​ത്തി​യ​ത്. 18.4 ഓ​വ​റി​ൽ ഹൈ​ദ​രാ​ബാ​ദ് ഓ​ൾ ഔ​ട്ടാ​കു​ക​യാ​യി​രു​ന്നു.

41 പ​ന്തി​ൽ 74 റ​ൺ​സെ​ടു​ത്ത അ​നി​കേ​ത് വ​ർ​മ​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ ടോ​പ് സ്കോ​റ​ർ. ഹെ​ന്‍‌​റി​ച്ച് ക്ലാ​സ​ൺ 32 റ​ൺ​സെ​ടു​ത്തു. ഡ​ൽ​ഹി​ക്ക് വേ​ണ്ടി സ്റ്റാ​ർ​ക്കി​നെ കൂ​ടാ​തെ കു​ൽ​ദീ​പ് യാ​ദ​വ് മൂ​ന്ന് വി​ക്ക​റ്റും മോ​ഹി​ത് ശ​ർ​മ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.