ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിൽ; മത്സരക്രമം പുറത്ത്
Sunday, March 30, 2025 7:02 PM IST
മുംബൈ: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയിൽ പര്യടനം നടത്തും. മൂന്ന് ഏകദിനങ്ങളിലും അഞ്ച് ടി20 മത്സരങ്ങളിലുമാണ് ഇന്ത്യ കളിക്കുക.
ഒക്ടോബര്‍ 19 മുതല്‍ 25വരെ പെര്‍ത്ത്, അഡ്ലെയ്ഡ്, സിഡ്നി എന്നിവടങ്ങളിലായിരിക്കും ഏകദിന പരമ്പര നടക്കുക.ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ എട്ട് വരെ നടക്കുന്ന ടി20 പരമ്പരയില്‍ കാന്‍ബെറ, മെല്‍ബൺ, ഹൊബാര്‍ട്ട്, ഗോള്‍ഡ് കോസ്റ്റ്, ബ്രിസ്ബേന്‍ എന്നിവയാണ് വേദികള്‍.
ഈ വര്‍ഷം ആദ്യമാണ് ഇന്ത്യ ഓസേ്ട്രേലിയയില് അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിച്ചിരുന്നു.പരന്പരയിൽ 3-1ന് പരാജയപ്പെട്ട ഇന്ത്യയ്ക്ക് കണക്ക് തീർക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.
ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിന്റെ മത്സരക്രമം
ഒക്ടോബർ 19, ആദ്യ ഏകദിനം: പെർത്ത് സ്റ്റേഡിയം, പെർത്ത് (D/N)
ഒക്ടോബർ 23, രണ്ടാം ഏകദിനം: അഡ്ലെയ്ഡ് ഓവൽ, അഡ്ലെയ്ഡ് (D/N)
ഒക്ടോബർ 25, മൂന്നാം ഏകദിനം: എസ്സിജി, സിഡ്നി (D/N)
ഒക്ടോബർ 29, ആദ്യ ടി20: മനുക ഓവൽ, കാൻബറ
ഒക്ടോബർ 31, രണ്ടാം ടി20: എംസിജി, മെൽബൺ
നവംബർ 2, മൂന്നാം ടി20: ബെല്ലെറിവ് ഓവൽ, ഹൊബാർട്ട്
നവംബർ 6, നാലാം ടി20ഐ: ഗോൾഡ് കോസ്റ്റ് സ്റ്റേഡിയം, ഗോൾഡ് കോസ്റ്റ്
നവംബർ 8, അഞ്ചാം ടി20: ഗാബ, ബ്രിസ്ബേൻ