അർധസെഞ്ചുറിയുമായി അനികേത്; സ്റ്റാർക്കിന് അഞ്ച് വിക്കറ്റ്, ഹൈദരാബാദിന് ഭേദപ്പെട്ട സ്കോർ
Sunday, March 30, 2025 5:25 PM IST
വിശാഖപട്ടണം: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 163 റൺസാണ് എടുത്തത്.
18.4 ഓവറിൽ ഹൈദരാബാദ് ഓൾ ഔട്ടാകുകയായിരുന്നു. 41 പന്തിൽ 74 റൺസെടുത്ത അനികേത് വർമയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. ഹെന്റിച്ച് ക്ലാസൺ 32 റൺസെടുത്തു.
ഡൽഹിക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് അഞ്ച് വിക്കറ്റ് എടുത്തു. കുൽദീപ് യാദവ് മൂന്ന് വിക്കറ്റും മോഹിത് ശർമ ഒരു വിക്കറ്റും വീഴ്ത്തി.