പാലക്കാട്ട് ആനയെ കണ്ട് ഭയന്നോടിയ തോട്ടം തൊഴിലാളികൾക്ക് പരിക്ക്
Sunday, March 30, 2025 5:10 PM IST
പാലക്കാട്: മംഗലംഡാം കുഞ്ചിയാർപതിയിൽ ആനയെ കണ്ട് ഭയന്നോടിയ തോട്ടം തൊഴിലാളികൾക്ക് പരിക്കേറ്റു. ഇതരസംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്.
തൊഴിലാളികൾ തോട്ടത്തിൽ കുരുമുളക് പറക്കുന്നതിനിടെയാണ് തോട്ടത്തിൽ ആനയിറങ്ങിയത്. ആനയെ കണ്ട് ഭയന്നോടിയ ഒരു തൊഴിലാളിയുടെ കാലൊടിഞ്ഞു.