ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി; നിരവധി പേർക്ക് പരിക്ക്
Sunday, March 30, 2025 3:19 PM IST
ഭൂവനേശ്വർ: ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി. കാമാഖ്യ എക്സ്പ്രസിന്റെ പതിനൊന്ന് ബോഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ബംഗളൂരു-കാമാഖ്യ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ കോച്ചുകളാണ് പാളം തെറ്റിയത്. കട്ടക്ക്-നെർഗുണ്ടി റെയിൽവേ സെക്ഷനിലെ നെർഗുണ്ടി സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്. റെയിൽവേ സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു.
ട്രെയിനിലെ യാത്രക്കാർക്കായി മറ്റൊരു ട്രെയിൻ ഒരുക്കിയതായും അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്നു ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു.