ഭൂ​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി. കാ​മാ​ഖ്യ എ​ക്സ്പ്ര​സി​ന്‍റെ പ​തി​നൊ​ന്ന് ബോ​ഗി​ക​ളാണ് പാ​ളം തെ​റ്റിയത്. അ​പ​ക​ട​ത്തി​ൽ 25 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ബം​ഗ​ളൂ​രു-​കാ​മാ​ഖ്യ എ​സി സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സി​ന്‍റെ കോ​ച്ചു​ക​ളാ​ണ് പാ​ളം തെ​റ്റി​യ​ത്. ക​ട്ട​ക്ക്-​നെ​ർ​ഗു​ണ്ടി റെ​യി​ൽ​വേ സെ​ക്ഷ​നി​ലെ നെ​ർ​ഗു​ണ്ടി സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. റെ​യി​ൽ​വേ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​വും പ്ര​ഖ്യാ​പി​ച്ചു.

ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​യി മ​റ്റൊ​രു ട്രെ​യി​ൻ ഒ​രു​ക്കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ഇ​തു​വ​ഴി​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.