ച​ണ്ഡീ​ഗ​ഡ്: സം​ഗീ​ത​പ​രി​പാ​ടി​ക്കി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​ബ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു. ര​ണ്ടാം​വ​ർ​ഷ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ‌​ഥി​യാ​യ ആ​ദി​ത്യ താ​ക്കൂ​ർ (22) ആ​ണ് മ​രി​ച്ച​ത്.

പ​ഞ്ചാ​ബ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സൗ​ത്ത് ക്യാ​മ്പ​സി​ൽ ഗാ​യ​ക​ൻ മാ​സൂം ശ​ർ​മ​യു​ടെ പ​രി​പാ​ടി​ക്കി​ടെ വെ​ള്ളി രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ആ​ദി​ത്യ​യെ ആ​ക്ര​മി​ച്ച​ത് ആ​രാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

വി​ഷ​യ​ത്തി​ൽ പ​ഞ്ചാ​ബ് സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചു. വി​ഷ​യ​ത്തി​ൽ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.