സംഗീത പരിപാടിക്കിടെ തർക്കം: പഞ്ചാബ് സർവകലാശാല വിദ്യാർഥി കുത്തേറ്റ് മരിച്ചു
Sunday, March 30, 2025 3:00 PM IST
ചണ്ഡീഗഡ്: സംഗീതപരിപാടിക്കിടെയുണ്ടായ തർക്കത്തെത്തുടർന്ന് പഞ്ചാബ് സർവകലാശാലയിലെ വിദ്യാർഥി കുത്തേറ്റ് മരിച്ചു. രണ്ടാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ ആദിത്യ താക്കൂർ (22) ആണ് മരിച്ചത്.
പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ സൗത്ത് ക്യാമ്പസിൽ ഗായകൻ മാസൂം ശർമയുടെ പരിപാടിക്കിടെ വെള്ളി രാത്രിയായിരുന്നു സംഭവം. ആദിത്യയെ ആക്രമിച്ചത് ആരാണെന്ന് വ്യക്തമല്ല.
വിഷയത്തിൽ പഞ്ചാബ് സർവകലാശാല വിദ്യാർഥികൾ പോലീസിനെതിരെ പ്രതിഷേധിച്ചു. വിഷയത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.