എമ്പുരാന്റെ ജനപ്രീതി കാരണം തിയറ്ററുകൾ പൊളിഞ്ഞുവീഴാറായതിനാലാവണം ചില ഭാഗങ്ങൾ എഡിറ്റ് ചെയ്യുന്നത്; ജോർജ് കുര്യൻ
Sunday, March 30, 2025 2:14 PM IST
കൊച്ചി: എമ്പുരാൻ സിനിമയുടെ ജനപ്രീതി കാരണം ആളുകൾ ഇടിച്ചു കയറി തിയറ്ററുകൾ പൊളിഞ്ഞുവീഴാറായതിനാലാവണം ചില ഭാഗങ്ങൾ എഡിറ്റ് ചെയ്യുന്നതെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.
സിനിമ എഡിറ്റ് ചെയ്യുന്ന കാര്യം അറിയില്ല. ഹിന്ദു സമുദായത്തിന് ഒരു പോറൽ ഉണ്ടായാൽ അത് തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും എന്ന് കരുതുന്ന ന്യൂനപക്ഷങ്ങളുടെ നാടാണ് കേരളം.
15 വർഷം മുമ്പുള്ള നറേറ്റീവ് അതേപടി കാണിച്ചാൽ തെറ്റാണെന്ന് ഇന്നത്തെ തലമുറയ്ക്ക് മനസിലാകും. നരേന്ദ്ര മോദിയെ അപമാനിക്കുന്നത് എല്ലാ കുടുംബവും ചർച്ച ചെയ്യണം. സിനിമ എല്ലാവരും കാണണം എന്ന അഭിപ്രായത്തിൽ മാറ്റമില്ലെന്നും ജോർജ് കുര്യൻ പ്രതികരിച്ചു.