കാസർഗോഡ് സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് പോലീസുകാരൻ മരിച്ചു
Sunday, March 30, 2025 12:09 PM IST
കാസർഗോഡ്: പടന്നക്കാട് വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന് മരിച്ചു. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ സിപിഒ കരിവെള്ളൂര്‍ സ്വദേശി വിനീഷ് ആണ് മരിച്ചത്.
ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറില്‍ ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.