മോഹൻലാലിനൊപ്പം ശബരിമല ദർശനം; എസ്എച്ച്ഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്
Sunday, March 30, 2025 11:03 AM IST
പത്തനംതിട്ട: മോഹൻലാലിനൊപ്പം ശബരിമല ദർശനം നടത്തിയ പോലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്. തിരുവല്ല ഡിവൈഎസ്പിയാണ് തിരുവല്ല എസ്എച്ച്ഒ ആയിരുന്ന ബി.സുനിൽ കൃഷ്ണനോട് വിശദീകരണം തേടിയത്.
ശബരിമല ദർശനം നടത്തിയ പിറ്റേന്ന് എസ്എച്ച്ഒയെ സ്ഥലം മാറ്റിയിരുന്നു. മോഹൻലാലിനൊപ്പം മലകയറുന്നു എന്ന വിവരം മറച്ചുവച്ച് ശബരിമല ദർശനത്തിനായി അനുമതി തേടിയെന്നതാണ് സ്ഥലംമാറ്റത്തിനുള്ള കാരണമായി പറയുന്നത്.
ശബരിമലയിൽ പോകാൻ ദീർഘകാലമായി ആഗ്രഹിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് എസ്എച്ച്ഒ അനുമതി തേടിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. വസ്തുതകൾ ബോധപൂർവം മറച്ചുവച്ചതിനാണ് നടപടിയെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഈ മാസം പതിനെട്ടിനാണ് മോഹൻലാൽ ശബരിമലയിലെത്തിയത്. പമ്പയിൽ നിന്ന് കെട്ടുനിറച്ചാണ് അദ്ദേഹം മല കയറിയത്.