കൊച്ചി മുട്ടത്ത് നിന്ന് 50 ഗ്രാം എംഡിഎംഎ പിടികൂടി
Sunday, March 30, 2025 7:46 AM IST
കൊച്ചി: കൊച്ചിയിൽ വൻ ലഹരിവേട്ട. ആലുവ മുട്ടത്ത് നിന്ന് 50 ഗ്രാം എംഡിഎംഎ പിടികൂടി.
ആലുവ പോലീസ് ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. വൈപ്പിൻ എളംകുന്നപ്പുഴ സ്വദേശി ഷാജിയെ കസ്റ്റഡിയിലെടുത്തു.