തൃശൂരിൽ അപകടഭീഷണിയിലുള്ള 139 പഴയ കെട്ടിടങ്ങൾ പൊളിക്കും
Sunday, March 30, 2025 1:47 AM IST
തൃശൂർ: നഗരത്തിൽ അപകടഭീഷണിയിലുള്ള 139 പഴയ കെട്ടിടങ്ങൾ പൊളിക്കും. കോർപറേഷൻ കൗൺസിലിലാണ് തീരുമാനം.
കഴിഞ്ഞ കാലവർഷത്തിൽ അഞ്ചു പഴയ കെട്ടിടങ്ങൾ നിലംപൊത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു സംസ്ഥാന ദുരന്ത നിവാരണ സമിതിയും കോർപറേഷനും സംയുക്തമായി പരിശോധന നടത്തിയതും പഴയ കെട്ടിടങ്ങൾ കണ്ടെത്തിയതും.
കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള ചുമതല കോർപറേഷൻ സെക്രട്ടറിക്കാണ്.