തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യി​ലു​ള്ള 139 പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കും. കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ലി​ലാ​ണ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ൽ അ​ഞ്ചു പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ നി​ലം​പൊ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യും കോ​ർ​പ​റേ​ഷ​നും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തും പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തും.

കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്കാ​ണ്.