ക​ല്‍​പ്പ​റ്റ: മു​ണ്ട​ക്കൈ-​ചൂ​ര​ല്‍​മ​ല ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് ലു​ലു​ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എം.​എ. യൂ​സ​ഫ​ലി 50 വീ​ടു​ക​ള്‍ ന​ല്‍​കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ അ​ദ്ദേ​ഹം വി​വ​രം അ​റി​യി​ച്ചു.

ദു​ര​ന്ത​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള ആ​ദ്യ ടൗ​ണ്‍​ഷി​പ്പി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഈ ​മാ​സം 27ന് ​ത​റ​ക്ക​ല്ലി​ട്ടി​രു​ന്നു.

ക​ല്‍​പ്പ​റ്റ ന​ഗ​ര​ത്തി​ന​ടു​ത്ത് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത എ​ല്‍​സ്റ്റ​ണ്‍ എ​സ്റ്റേ​റ്റ് ഭൂ​മി​യി​ലാ​ണ് ത​റ​ക്ക​ല്ലി​ട്ട​ത്. 26.56കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ കെ​ട്ടി​വെ​ച്ച​തോ​ടെ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഏ​കോ​പ​ന​ത്തോ​ടു​കൂ​ടി ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ഡി​സം​ബ​റോ​ടെ വീ​ട് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ടൗ​ണ്‍​ഷി​പ്പി​ലെ വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം ഏ​റ്റെ​ടു​ത്ത ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യു​ടെ തീ​രു​മാ​നം.