പടക്ക കടയ്ക്ക് ലൈസൻസ് പുതുക്കുന്നതിന് കൈക്കൂലി; കണ്ണൂർ തഹസിൽദാർ പിടിയിൽ
Sunday, March 30, 2025 12:34 AM IST
കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ പിടിയിൽ. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസാണ് വിജിലൻസിന്റെ പീടിയിലായത്. പടക്ക കടയ്ക്ക് ലൈസൻസ് പുതുക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് പിടിക്കപ്പെട്ടത്.
ജോയിന്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമാണ് പിടിയിലായ സുരേഷ് ചന്ദ്രബോസ്. കടയുടമയുടെ ബന്ധുവില്‍ നിന്നാണ് തഹസില്‍ദാര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. 3000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.
കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. കല്യാശേരിയിലെ വീട്ടിലെത്തി പണം നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. കടയുടമ വിജിലൻസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. വിജിലൻസ് തുടർനടപടികൾ സ്വീകരിച്ച് വരികയാണ്.