റിയാദ്: ഒ​മാ​ൻ ഒ​ഴി​കെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച പെ​രു​ന്നാ​ൾ. സൗ​ദി​യി​ൽ മാ​സ​പ്പി​റ​വി ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നാ​ളെ ചെ​റി​യ​പെ​രു​ന്നാ​ൾ.

മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ചൊ​വ്വാ​ഴ്ച​യാ​ണ് ഒ​മാ​നി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ. ഒ​മാ​നി​ൽ റ​മ​ദാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ചൊ​വ്വാ​ഴ്ച ഈ​ദു​ൽ​ഫി​ത്ത​ർ ആ​ഘോ​ഷി​ക്കു​ന്ന​ത്.