ഐപിഎൽ; മുംബൈ ഇന്ത്യൻസിന് 197 റൺസ് വിജയലക്ഷ്യം
Saturday, March 29, 2025 9:45 PM IST
ഹൈദരാബാദ്: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരേ ഗുജറാത്ത് ടൈറ്റൻസിന് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് അടിച്ചെടുത്തത്.
സായ് സുദർശന്റെയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും ജോസ് ബട്ലറിന്റെയും ഇന്നിംഗ്സുകളാണ് ഗുജറാത്തിനെ ഭേതപ്പെട്ട നിലയിൽ എത്തിച്ചത്. സായ് സുദർശൻ 41 പന്തിൽ 63 റൺസ് എടുത്ത് ഗുജറാത്തിനായി തിളങ്ങി.
ശുഭ്മാൻ ഗിൽ 27 പന്തിൽ 38 റൺസും ജോസ് ബട്ലർ 24 പന്തിൽ 39 റൺസും ഷെർഫെയ്ൻ റൂതർഫോർഡ് 11 പന്തിൽ 18 റൺസും എടുത്ത് ഗുജറാത്തിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു.
മുംബൈ ഇന്ത്യൻസിനായി നായകൻ ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോൾട്ട്, ദീപക് ചഹർ, മുജീബ് റഹ്മാൻ, സത്യനാരായണ രാജു എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു.