തൃ​ശൂ​ർ: കാ​ട്ടൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. കാ​ട്ടൂ​ർ സി​എ​ച്ച്സി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന വാ​ഴ​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ സു​ജി​ത്ത് (28), കി​ഴു​പ്പു​ള്ളി​ക്ക​ര ച​ക്കാ​ണ്ടി​വീ​ട്ടി​ൽ അ​ജി​ത്ത് (24), കി​ഴു​പ്പു​ള്ളി​ക്ക​ര മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ ജെ​റി​ൽ (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് കാ​ട്ടൂ​ർ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ട്ടൂ​ർ സി​എ​ച്ച്സി​ക്ക് പു​റ​കു​വ​ശ​ത്തെ അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന വാ​ഴ​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നും എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സു​ജി​ത്തും കൂ​ട്ടാ​ളി​ക​ളാ​യ അ​ജി​ത്ത്, ജെ​റി​ൽ എ​ന്നി​വ​രും പി​ടി​യി​ലാ​യ​ത്.

കാ​ട്ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ.​ബൈ​ജു , പ്രൊ​ബേ​ഷ​ൻ എ​സ്.​ഐ.​സ​ന​ദ്, സ​ബ്ഇ​ൻ​സ്പെ​ക്ട​ർ ബാ​ബു, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീസ​ർ ബി​ന്ന​ൽ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ കി​ര​ൺ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.