ന്യൂ​ഡ​ൽ​ഹി: വസതിയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ജ​സ്റ്റീ​സ് യ​ശ്വ​ന്ത് വ​ർ​മ​യ്ക്ക് ജു​ഡീ​ഷ്യ​ൽ ചു​മ​ത​ല​ക​ൾ ന​ൽ​ക​രു​തെ​ന്ന് സു​പ്രീം കോ​ട​തി. ഇ​ത് സം​ബ​ന്ധി​ച്ച് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

അ​തി​നി​ടെ ജ​സ്റ്റീ​സ് യ​ശ്വ​ന്ത് വ​ർ​മ​യെ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​ൻ ജു​ഡീ​ഷ്യ​റി​യു​ടെ ഇ​രു​ണ്ട ദി​ന​മെ​ന്ന് ബാ​ർ അ​സോ​സി​യേ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​തേ​സ​മ​യം അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ജ​സ്റ്റീ​സ് യ​ശ്വ​ന്ത് വ​ർ​മ​യെ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​ക്കൊ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ചാ​ണ് ന​ട​പ​ടി. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്ന യ​ശ്വ​ന്ത് വ​ർ​മ​യോ​ട് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ൽ ചു​മ​ത​ല​യേ​ൽ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.

അ​തി​നി​ടെ ജ​സ്റ്റീ​സ് യ​ശ്വ​ന്ത് വ​ര്‍​മ​യ്‌​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​ന്ന് സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു. ജ​സ്റ്റീ​സ് അ​ഭ​യ് എ​സ്. ഓ​ഖ അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ചാ​ണ് ആ​വ​ശ്യം ത​ള്ളി​യ​ത്. സു​പ്രിം കോ​ട​തി ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തി​ന് ശേ​ഷം ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും ഉ​ട​ന്‍ കേ​സെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.