ഐപിഎൽ: ചെന്നൈയ്ക്ക് ടോസ്, ആർസിബിക്ക് ബാറ്റിംഗ്
Friday, March 28, 2025 7:11 PM IST
ചെന്നൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ 7.30 മുതലാണ് മത്സരം.
മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം കളിച്ച നഥാന്‍ എല്ലിസിന് പകരം മതീഷ പതിരാന ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്ലേയിംഗ് ഇലവനിലെത്തി. പരിക്കുമൂലം പതിരാന ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല.
ആദ്യ മത്സരം ജയിച്ച ടീമില്‍ ആര്‍സിബിയും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. റാസിക് സലാമിന് പകരം പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ആര്‍സിബിയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേയിംഗ് ഇലവന്: രാഹുൽ ത്രിപാഠി, രച്ചിൻ രവീന്ദ്ര, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), ദീപക് ഹൂഡ, ശിവം ദുബെ, രവീന്ദ്ര ജഡേജ, സാം കറൻ, എംഎസ് ധോണി, രവിചന്ദ്രൻ അശ്വിൻ, മതീഷ പതിരാന, നൂർ അഹമ്മദ്.
ആര്‍സിബിയുടെ പ്ലേയിംഗ് ഇലവന്: വിരാട് കോഹ്ലി, ഫിലിപ്പ് സാൾട്ട്, ദേവ്ദത്ത് പടിക്കൽ, രജത് പട്ടീദാർ (സി), ലിയാം ലിവിംഗ്സ്റ്റൺ, ജിതേഷ് ശർമ (ഡബ്ല്യു), ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാർ, ജോഷ് ഹാസിൽവുഡ്, യാഷ് ദയാൽ.