കുനാൽ കമ്രയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി
Friday, March 28, 2025 6:52 PM IST
ചെന്നൈ: ശിവസേന മേധാവിയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിലുള്ള കേസിൽ കൊമേഡിയൻ കുനാൽ കമ്രയ്ക്ക് ജാമ്യം അനുവദിച്ചു. മദ്രാസ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
മുംബൈയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഏപ്രിൽ ആറ് വരെയാണ് മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.