ജസ്റ്റീസ് യശ്വന്ത് വര്‍മയ്ക്കെതിരേ ഉടൻ കേസെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
Friday, March 28, 2025 6:19 PM IST
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍നിന്ന് അനധികൃത പണം കണ്ടെടുത്ത സംഭവത്തില്‍ ജസ്റ്റീസ് യശ്വന്ത് വര്‍മയ്ക്കെതിരേ കേസെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റീസ് അഭയ് എസ്. ഓഖ അധ്യക്ഷനായ ബഞ്ചാണ് ആവശ്യം തള്ളിയത്.
സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നടപടി സ്വീകരിക്കാമെന്നും ഉടന്‍ കേസെടുക്കേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജസ്റ്റീസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസിനോട് സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ജസ്റ്റീസ് യശ്വന്ത് വർമയുടെ വസതിയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഫയർഫോഴ്സ് സംഘമാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. 15 കോടി രൂപ കണ്ടെത്തിയതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.