2026ൽ തമിഴ് നാട്ടിലെ പോരാട്ടം ടിവികെയും ഡിഎംകെയും തമ്മിലായിരിക്കും: വിജയ്
Friday, March 28, 2025 4:24 PM IST
ചെന്നൈ: തമിഴ് നാട്ടിൽ 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലെ പോരാട്ടം തമിഴക വെട്രി കഴകവും(ടിവികെ) ഡിഎംകെയും തമ്മിലായിരിക്കുമെന്ന് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. തമിഴ്നാട് ഇതുവരെ കാണാത്ത തെരഞ്ഞെടുപ്പ് പോരാട്ടം ആയിരിക്കും അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നതെന്നും വിജയ് പറഞ്ഞു.
"അണ്ണാഡിഎംകെ പോലുള്ള പാർട്ടികൾക്ക് അടുത്ത തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്താൻ സാധിക്കില്ല. ബിജെപിക്ക് തമിഴ്നാട് രാഷ്ട്രിയത്തിൽ ഒരു പ്രസക്തിയും ഇല്ല.'- വിജയ് പറഞ്ഞു.
തമിഴ്നാട്ടിൽ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും സ്ത്രീകൾ സംസ്ഥാനത്ത് സുരക്ഷിതരല്ലെന്നും വിജയ് കുറ്റപ്പെടുത്തി. ജനങ്ങൾ സ്റ്റാലിന്റെ ഭരണം അവസാനിക്കാൻ ആഗ്രഹിക്കുന്നതായും വിജയ് പറഞ്ഞു.