മ്യാൻമറിൽ വൻ ഭൂചലനം; 7.7 തീവ്രത രേഖപ്പെടുത്തി
Friday, March 28, 2025 12:42 PM IST
ന്യൂഡൽഹി: മ്യാൻമറിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മ്യാൻമറിലെ സാഗൈംഗിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ്.
ഇന്ത്യൻ സമയം11.50ന് അനുഭവപ്പെട്ട ഭൂചലനം മിനിട്ടുകളോളം നീണ്ടുനിന്നു. ഇന്ത്യയിലും ബംഗ്ലാദേശ്, ലാവോസ്, തായ്ലൻഡ്, ചൈന എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.
കെട്ടിടങ്ങൾ കുലുങ്ങുന്നതിന്റെയും പാലം തകരുന്നതിന്റെയും ഭയചകിതരായ ജനക്കൂട്ടം ഓടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.