കിണറ്റിലെ വെള്ളം പമ്പ് ചെയ്തപ്പോൾ ദുർഗന്ധം; പരിശോധനയിൽ കണ്ടെത്തിയത് മൃതദേഹം
Friday, March 28, 2025 12:08 PM IST
കോട്ടയം: മുണ്ടക്കയം നഗരത്തിനു സമീപം കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പഴയ ഗാലക്സി തിയറ്ററിന്റെ പിന്നിലെ കിണറ്റിലാണു മൃതദേഹം കണ്ടത്. പുരുഷന്റേതെന്നു തോന്നുന്ന മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്.
ചെറിയാന് മലമാക്കല്‍ എന്ന വ്യക്തിയുടെ പുരയിടത്തിലാണ് കിണർ. ഇതിനോടുചേര്‍ന്നുള്ള പഴയ വീട് വാടകയ്ക്കു നല്‍കിയിരിക്കുകയാണ്.
രാവിലെ കിണറ്റില്‍നിന്നു വെള്ളം പമ്പ് ചെയ്തപ്പോള്‍ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.