ആലുവയിൽ ഏഴ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ
Friday, March 28, 2025 11:36 AM IST
ആലുവ: എടത്തല നാലാം മൈൽ പരിസരത്തുവച്ച് വില്പനക്കായി കൊണ്ടുപോകുകയായിരുന്ന ഏഴ് കിലോയിലേറെ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. ഇനിയും സഹായികളെ പിടികൂടാനുള്ളതിനാൽ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
അർധരാത്രിയായിരുന്നു പരിശോധന നടന്നത്. വാഴക്കുളം വ്യവസായ മേഖലയിലെ തൊഴിലാളികൾക്കിടയിൽ ചെറിയ പായ്ക്കറ്റുകളാക്കി വൻതോതിൽ കഞ്ചാവ് വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡാണ് ഇയാളെ പിന്തുടർന്ന് പിടികൂടിയത്.