തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ യു​വാ​വി​നെ സു​ഹൃ​ത്ത് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. കാ​ട്ടു​മ്പു​റം അ​രി​വാ​രി​ക്കു​ഴി വ​ട​ക്കും​ക​ര പു​ത്ത​ൻ വീ​ട്ടി​ൽ ഉ​ണ്ണി വ​ത്സ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ലാ​ഷ് (28) ആ​ണ് മ​രി​ച്ച​ത്.

ട​യ​ർ റീ ​ട്രെ​യി​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് അ​ഭി​ലാ​ഷ്. സം​ഭ​വ​ത്തി​ൽ ഇ​യാ​ളു​ടെ സു​ഹൃ​ത്ത് പു​ളി​മാ​ത്ത് പ​ന്ത​ടി​ക്ക​ളം അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​രു​ണി​നെ(38) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വ്യാഴാഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​യാ​യ അ​രു​ൺ ത​ന്നെ​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കൊ​ല​പാ​ത​ക വി​വ​രം അ​റി​യി​ച്ച​ത്.