മദ്യലഹരിയിൽ പോലീസിനെ കൈയേറ്റം ചെയ്തു; നേപ്പാൾ സ്വദേശിനിയും സുഹൃത്തും പിടിയിൽ
Friday, March 28, 2025 10:49 AM IST
കൊച്ചി: എറണാകുളത്ത് പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ലഹരിസംഘത്തിന്റെ ആക്രമണം. മദ്യലഹരിയിൽ യുവതി പോലീസിനെ കൈയേറ്റം ചെയ്തു.
വ്യാഴാഴ്ച രാത്രി എറണാകുളം അയ്യമ്പുഴയയിൽ നേപ്പാൾ സ്വദേശിയായ യുവതിയും സുഹൃത്തുമാണ് പോലീസിന്റെ മുഖത്തിടിച്ച് തള്ളിയിട്ടത്.
യുവതി മുഖത്ത് ഇടിച്ചുവെന്നുംതള്ളിയിട്ടെന്നും പോലീസ് പറഞ്ഞു. ജീപ്പിനുള്ളിൽ കയറ്റിയതിന് പിന്നാലെ ഇരുവരും ജനലിലൂടെ പുറത്തേക്കു ചാടി.
ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം നേപ്പാൾ സ്വദേശി ഗീതയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു.