ചാലക്കുടിയില്‍ വീണ്ടും പുലി; ആശങ്കയില്‍ നാട്ടുകാര്‍
Friday, March 28, 2025 10:25 AM IST
തൃശൂര്‍: ചാലക്കുടിയില്‍ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. എസ്എച്ച് കോളജിന് സമീപം കൃഷിത്തോട്ടലാണ് പുലി കണ്ടത്.
രാവിലെ 6.20ഓടെ പ്രദേശവാസിയാണ് പുലിയെ കണ്ടത്. വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
ചാലക്കുടി പട്ടണ നടുവിലെ ജനവാസമേഖലയിൽ കഴിഞ്ഞ ദിവസം പുലി ഇറങ്ങിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. കണ്ണമ്പുഴ ക്ഷേത്രം റോഡിൽ, ദേശീയപാതയിൽ നിന്നു നൂറു മീറ്റർ മാത്രം അകലെ അയിനിക്കാട്ടുമഠത്തിൽ ശങ്കരനാരായണന്റെ വീട്ടിലെ സിസിടിവിയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പുലിയാണെന്നു സ്ഥിരീകരിച്ചിരുന്നു. പുലിയെ പിടികൂടാൻ ഇവിടെ കൂട് സ്ഥാപിച്ചിട്ടുണ്ട്.