കനയ്യകുമാര്‍ സന്ദര്‍ശിച്ച ക്ഷേത്രം ഗംഗാജലം കൊണ്ട് കഴുകി വൃത്തിയാക്കി; പ്രതിഷേധിച്ച് കോണ്‍ഗ്രസ്
Friday, March 28, 2025 9:38 AM IST
പാറ്റ്ന: ബിഹാറിൽ കോണ്‍ഗ്രസ് നേതാവ് കനയ്യകുമാറിന്റെ സന്ദര്‍ശനത്തിന് ശേഷം ക്ഷേത്രം കഴുകി വൃത്തിയാക്കി. കോണ്‍ഗ്രസ് പദയാത്രയ്ക്കിടെ കനയ്യകുമാര്‍ സന്ദര്‍ശിച്ച ക്ഷേത്രമാണ് ഗംഗാജലം ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയത്.
കഴിഞ്ഞ മാര്‍ച്ച് 16 മുതലാണ് കനയ്യകുമാര്‍ പദയാത്ര ആരംഭിച്ചത്. ഇതിനിടെയാണ് സഹസ്ര ജില്ലയിലുള്ള ദുര്‍ഗാക്ഷേത്രം സന്ദര്‍ശിച്ചത്. ക്ഷേത്രം ഭാരവാഹികള്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍ ഗംഗാജലം ഉപയോഗിച്ച് ക്ഷേത്രം കഴുകുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി ഇതര പാര്‍ട്ടിയില്‍ ഉള്ളവരെ തൊട്ടുകൂടാത്തവരായി കണക്കാക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസ് ചോദ്യം ഉന്നയിച്ചു. അതേസമയം കനയ്യകുമാറിന്റെ നിലപാടുകളോടുള്ള പ്രതിഷേധമാണിതെന്നാണ് ബിജെപിയുടേ പ്രതികരണം.