മ​ല​പ്പു​റം: തി​രൂ​രി​ല്‍ വ​ന്‍ എം​ഡി​എം​എ വേ​ട്ട. 141 ഗ്രാം ​എം​ഡി​എം​യു​മാ​യി മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍. തി​രൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​നി​ന്ന് വ്യാ​ഴാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് മൂ​ന്ന് പ്ര​തി​ക​ളും പി​ടി​യി​ലാ​യ​ത്.

പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി ഹൈ​ദ​രാ​ലി, വേ​ങ്ങ​ര സ്വ​ദേ​ശി അ​സൈ​നാ​ര്‍, ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഖ​ബീ​ര്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ക​ണ്ട​തോ​ടെ ഇ​വ​രെ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. തി​രൂ​രി​ല്‍ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക്എം​ഡി​എം​എ ചി​ല്ല​റ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്.

ഹൈ​ദ​രാ​ലി ഈ ​മാ​സം 15നാ​ണ് ഒ​മാ​നി​ല്‍​നി​ന്ന് വ​ന്ന​ത്. എം​ഡി​എം​എ ഇ​വി​ടെ​നി​ന്ന് കൊ​ണ്ടു​വ​ന്ന​താകാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​യാ​ള്‍ അ​ടു​ത്തി​ടെ പ​ല ത​വ​ണ ഒ​മാ​നി​ല്‍ പോ​യി വ​ന്നി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.