ശ്രീമതി ടീച്ചറോട് മാപ്പ് പറഞ്ഞത് ഔദാര്യമെന്ന് ബി. ഗോപാലകൃഷ്ണൻ
Friday, March 28, 2025 8:06 AM IST
കൊച്ചി: മുന്‍ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ പി.കെ. ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത് ഔദാര്യമാണെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്.
ഫേസ്ബുക്കിലാണ് ഇത് സംബന്ധിച്ച് കുറിപ്പിട്ടത്. കോടതി പറഞ്ഞിട്ടൊ കേസ് നടത്തിയിട്ടോ അല്ലെന്നും ഒരു സ്ത്രീയുടെ അന്തസിന് ക്ഷതം സംഭവിച്ചു എന്ന് നേരിട്ട് ശ്രീമതി ടീച്ചര്‍ പറഞ്ഞപ്പോള്‍ അന്തസായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി കേരള രാഷ്ട്രീയത്തിന് മാതൃകയാക്കാനാണ് ഖേദം രേഖപ്പെടുത്തിയതെന്നും ബി. ഗോപാലകൃഷ്ണന് കുറിപ്പില്‍ പറയുന്നു.
ഇന്നലെ ഹൈക്കോടതിയില്‍ ഹാജരായ ശേഷമാണ് മധ്യസ്ഥന്റെ ഒത്തുതീര്‍പ്പ് നിര്‍ദേശപ്രകാരം ഗോപാലകൃഷ്ണന് മാധ്യമങ്ങള്‍ മുമ്പാകെ പരസ്യമായി ഖേദം പ്രകടിപ്പിച്ചത്.
ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ആരോപണമാണ് കേസിന് ആധാരം. ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു.
പി.കെ. ശ്രീമതി മന്ത്രിയായിരിക്കെ മകന്റെ കമ്പനിയില്‍ നിന്നും ആരോഗ്യ വകുപ്പ് മരുന്നുകള്‍ വാങ്ങി എന്നായിരുന്നു ബി. ഗോപാലകൃഷ്ണന്റെ ആരോപണം.
ഫേസ്ബുക്ക് പോസ്റ്റ്