എംഡിഎംഎ വാങ്ങാൻ പണം നൽകിയില്ല: മാതാപിതാക്കളെ ആക്രമിച്ച് യുവാവ്; നാട്ടുകാർ കൈയും കാലുംകെട്ടിയിട്ട് പോലീസിന് കൈമാറി
Friday, March 28, 2025 6:35 AM IST
മലപ്പുറം: എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിന് യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. താനൂരിലാണ് സംഭവം.
അക്രമത്തെ തുടര്‍ന്ന് യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാലുകൾ കെട്ടിയിട്ടു. തുടര്‍ന്ന് പോലീസിന് കൈമാറി. പോലീസ് ഇയാളെ ലഹരിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ആവശ്യപ്പെട്ട പണം നൽകാതിരുന്നതിനെ തുടർന്ന് യുവാവ് പരാക്രമം കാട്ടി. തുടർന്ന് മാതാപിതാക്കളുടെ അഭ്യർഥന പ്രകാരമാണ് നാട്ടുകാർ വിഷയത്തിൽ ഇടപെട്ടത്.
അയല്‍ക്കാര്‍ സംസാരിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ ബലം പ്രയോഗിച്ച് കൈകാലുകള്‍ കെട്ടിയിട്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.