കർണാടകയിൽ സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് അറസ്റ്റിൽ
Friday, March 28, 2025 4:21 AM IST
ബംഗുളൂരു: കർണാടകയിലെ ഒരു വീട്ടിൽ നിന്ന് സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബംഗുളൂരുവിലെ ഹുളിമാവിലാണ് സംഭവം.
32കാരിയായ ഗൗരി അനിൽ സാംബേക്കറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രാകേഷ് സാംബേക്കറിനെ പൂനെയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഗൗരിയുടെ മാതാപിതാക്കളെ രാകേഷ് ഫോണിൽ വിളിച്ച് കുറ്റസമ്മതം നടത്തിയതായി പോലീസ് പറയുന്നു.
പോലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിൽ പരിക്കുകളുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു.
കൊലപാതകത്തിന് ശേഷം രാകേഷ് സാംബേക്കർ പൂനെയിലേക്ക് ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. എന്നാൽ കോൾ റെക്കോർഡുകൾ ട്രാക്ക് ചെയ്ത് ഇയാളെ പോലീസ് പിടികൂടി. കൂടുതൽ ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി പ്രതിയെ തിരികെ കൊണ്ടുവരാൻ ബംഗളൂരുവിൽ നിന്നുള്ള ഒരു സംഘം പോലീസ് പൂനെയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.