പാക്കിസ്ഥാനിൽ ഭീകരാക്രമണം; എട്ടുപേര്‍ കൊല്ലപ്പെട്ടു
Friday, March 28, 2025 12:52 AM IST
ഇസ്ലാമാബാദ്: ബലൂചിസ്താനില്‍ രണ്ടിടങ്ങളിൽ വീണ്ടും ഭീകരാക്രമണം. ഭീകരർ ബസ് തടഞ്ഞുനിർത്തി ബലൂചികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ക്വറ്റയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു രണ്ടാമത്തെ ആക്രമണം നടന്നത്. ക്വറ്റയിൽ പോലീസ് വാഹനത്തിനു സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു.
ഭീകരാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.