കത്വയിലെ ഏറ്റുമുട്ടൽ; മൂന്ന് പോലീസുകാർക്ക് വീരമൃത്യു
Friday, March 28, 2025 12:21 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കത്വയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാർക്ക് വീരമൃത്യു. താരിഖ് അൻവർ, ജസ്വന്ത് സിംഗ്, ബൽവീന്ദർ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്.
അഞ്ച് സുരക്ഷാസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവയ്പ്പിൽ രണ്ട് ഭീകരരെയും സുരക്ഷാസേന വധിച്ചു. പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിനു നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ നാലുദിവസമായി കത്വയിൽ ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിക്കുന്നു എന്ന സംശയത്തെ തുടർന്ന് സൈന്യത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.