ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ സ​ണ്‍ റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ ത​ക​ർ​ത്ത് ല​ക്നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സി​ന് അ​ഞ്ചു​വി​ക്ക​റ്റ് ജ​യം. സ്കോ​ർ: സ​ണ്‍ റൈ​സേ​ഴ്‌​സ് 190/9. ല​ക്നോ 193/5(16.1).

ഹൈ​ദ​രാ​ബാ​ദ് ഉ​യ​ര്‍​ത്തി​യ 191 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ല​ക്നോ16.1 ഓ​വ​റി​ല്‍ മ​റി​ക​ട​ന്നു. ഓ​പ്പ​ണ​ര്‍ മി​ച്ച​ല്‍ മാ​ര്‍​ഷും നി​ക്കോ​ളാ​സ് പു​രാ​നും നേ​ടി​യ അ​ര്‍​ധ സെ​ഞ്ചു​റി​ക​ളാ​ണ് ല​ക്നോ​വി​ന് ജ​യം സ​മ്മാ​നി​ച്ച​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത സ​ൺ​റൈ​സേ​ഴ്സി​നാ​യി ട്രാ​വി​സ് ഹെ​ഡ്(47),അ​നി​കെ​ത് വ​ര്‍​മ (36), നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി (34) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ല​ക്നോ​വി​നാ​യി ശാ​ര്‍​ദു​ല്‍ ഠാ​ക്കൂ​ര്‍ നാ​ലു​വി​ക്ക​റ്റു​ക​ള്‍ നേ​ടി.

191 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ ല​ക്നോ​വി​നാ​യി പു​രാ​ൻ കേ​വ​ലം 26 പ​ന്തി​ല്‍ ആ​റു​വീ​തം സി​ക്‌​സും ഫോ​റും സ​ഹി​തം 70 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. ഓ​പ്പ​ണ​ര്‍ എ​യ​ഡ​ന്‍ മാ​ര്‍​ക്രം (ഒ​ന്ന്) പു​റ​ത്താ​യ​തോ​ടെ ക്രീ​സി​ലെ​ത്തി​യ പു​രാ​ന്‍, മാ​ര്‍​ഷി​നൊ​പ്പം ചേ​ര്‍​ന്ന് മാ​ര​ക ആ​ക്ര​മ​ണം ന​ട​ത്തി.

മി​ച്ച​ല്‍ മാ​ര്‍​ഷ് 31 പ​ന്തി​ല്‍ ര​ണ്ട് സി​ക്‌​സും ഏ​ഴ് ബൗ​ണ്ട​റി​യും സ​ഹി​തം 52 റ​ണ്‍​സ് നേ​ടി. ഹൈ​ദ​രാ​ബാ​ദി​ന് വേ​ണ്ടി ക​മ്മി​ന്‍​സ് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. നാ​ല് ഓ​വ​റി​ൽ 34 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ശാ​ര്‍​ദു​ല്‍ ഠാ​ക്കൂ​റി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.