യുവാവിനെ തലയ്ക്ക് അടിച്ചു കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ
Thursday, March 27, 2025 10:00 PM IST
തിരുവനന്തപുരം: യുവാവിനെ തലയ്ക്കടിച്ചു കൊന്ന സുഹൃത്ത് പോലീസിൽ കീഴടങ്ങി. തിരുവനന്തപുരം കിളിമാനൂർ കാട്ടുംപുറത്തുണ്ടായ സംഭവത്തിൽ കിളിമാനൂർ സ്വദേശി അഭിലാഷ് (28) ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 7.30നായിരുന്നു സംഭവം. സുഹൃത്ത് അരുണി (38)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു. പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം.
തുടർന്ന് അരുൺ പോലീസ് സ്റ്റേഷനിൽ എത്തിയ കീഴടങ്ങിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. അഭിലാഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.