പുടിൻ ഉടൻ മരിക്കും, അതോടെ എല്ലാം അവസാനിക്കും: സെലൻസ്കി
Thursday, March 27, 2025 9:50 PM IST
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉടൻ മരിക്കുമെന്ന വിവാദ പരാമർശവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെന്‍സ്കി. പുടിന്റെ മരണം ഉടൻ സംഭവിക്കുമെന്നും റഷ്യ യുക്രെയ്ൻ യുദ്ധം അങ്ങനെമാത്രമേ അവസാനിക്കുകയുള്ളൂവെന്നും സെലെൻസ്കി പറഞ്ഞതാണ് വിവാദമായിരിക്കുന്നത്.
പുടിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് വാർത്തകൾ പ്രചരിക്കുന്ന സമയത്താണ് സെലൻസ്കിയുടെ പരാമർശം. മരണത്തെ പുടിൻ ഭയപ്പെടുന്നുണ്ട്. അദ്ദേഹം ഉടൻ മരിക്കും. അതൊരു വസ്തുതയാണ്. അതോടെ എല്ലാം അവസാനിക്കും. സെലെൻസ്കി പറഞ്ഞു.
മരണം വരെ അധികാരത്തിൽ തുടരുമെന്നാണ് പുടിൻ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ അഭിലാഷങ്ങൾ യുക്രെനിൽ മാത്രം ഒതുങ്ങുന്നില്ല. മറിച്ച് പാശ്ചാത്യരാജ്യങ്ങളുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ഇത് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.