വയനാട് ഉരുൾപൊട്ടൽ; ദുരന്തബാധിതർ ജീവിതത്തിലേക്ക് തിരിച്ചെത്തും വരെ കൂടെയുണ്ടാകും: പ്രിയങ്ക ഗാന്ധി
Thursday, March 27, 2025 9:33 PM IST
കൽപ്പറ്റ: ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് പ്രിയങ്ക ഗാന്ധി എംപി. ടൗൺഷിപ്പ് നിർമാണം പൂർത്തിയായി ദുരന്തബാധിതർ ജീവിതത്തിലേക്ക് തിരിച്ചെത്തും വരെ കൂടെ ഉണ്ടാവുമെന്നും പ്രിയങ്ക വ്യക്തമാക്കി .
ദുരന്തബാധിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അവർ. ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ നിർമിക്കാൻ സർക്കാർ സ്ഥലം അനുവദിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നു പ്രിയങ്ക ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധി എംപി നൂറു വീടുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആ വീടുകളും ഈ പദ്ധതിക്കൊപ്പമുണ്ടാകും. രാഹുല്‍ ഗാന്ധി കൂടി ഇടപെട്ടിട്ടാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നൂറു വീടുകള്‍ വാഗ്ദാനം ചെയ്തതെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ യോഗത്തിൽ പറഞ്ഞു.