കത്വയിൽ ഏറ്റുമുട്ടൽ, രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു
Thursday, March 27, 2025 9:16 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കത്വയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിനു നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു.
ആക്രമണത്തിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഒരാളുടെ നില ഗുരുതരമാണെന്നും സൈനിക വക്താവ് പറഞ്ഞു. കഴിഞ്ഞ നാലുദിവസമായി കത്വയിൽ ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിക്കുന്നു എന്ന സംശയത്തെ തുടർന്ന് സൈന്യത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.