സ്വകാര്യ ബസിൽ തോക്കിൻ തിരകൾ; പോലീസ് അന്വേഷണം ആരംഭിച്ചു
Thursday, March 27, 2025 7:25 PM IST
കണ്ണൂർ: സ്വകാര്യ ബസിൽ നിന്നും തോക്കിൻ തിരകൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസിൽ മൂന്ന് പെട്ടികളിലായിട്ടാണ് തിരകൾ കണ്ടെത്തിയത്.
കൂട്ടുപുഴ ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പിന്നീട് പോലീസിന് കൈമാറി. തിരകൾ കൊണ്ടുവന്നത് ആരെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരകളാണ് പിടിച്ചെടുത്തതെന്നും യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചെന്നും ഇരിട്ടി പോലീസ് വ്യക്തമാക്കി.