പീഡന വീഡിയോ പ്രചരിപ്പിച്ച കേസ്; യുവതിയടക്കം മൂന്നുപേർ പിടിയിൽ
Thursday, March 27, 2025 7:06 PM IST
വൈക്കം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പീഡന വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവതി ഉൾപ്പടെ മൂന്ന് പേർപിടിയിൽ.
കോലഞ്ചേരി സ്വദേശി ആദിത്യൻ (23), വൈക്കം സ്വദേശി അമീൻസ് (24), രവീണ(22) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്.
ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.