അന്തര്‍വാഹിനി മുങ്ങി; ആറ് വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം
Thursday, March 27, 2025 6:55 PM IST
കെയ്റോ: ചെങ്കടലില്‍ അന്തര്‍വാഹിനി മുങ്ങി ആറ് വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഈജിപ്തിലെ ഹുര്ഗാഡ തീരത്തുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
അപകട സമയത്ത് അന്തര്‍വാഹിനിയില്‍ നാല്പതിലധികം യാത്രികരുണ്ടായിരുന്നു. അപകടകാരണം എന്താണെന്ന് കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ പറഞ്ഞു.
സിന്ദ്ബാദ് എന്ന അന്തര്‍വാഹിനിയാണ് അപകടത്തിൽപ്പെട്ടതെന്നും മരിച്ചവരെല്ലാം റഷ്യക്കാരാണെന്ന് റഷ്യന്‍ എംബസി സ്ഥിരീകരിച്ചു.