14.38 കോടി രൂപയുടെ അധികബാധ്യത; ഏപ്രിലിലും കെഎസ്ഇബി സർചാർജ് പിരിക്കും
Thursday, March 27, 2025 6:35 PM IST
തിരുവനന്തപുരം: ഫെബ്രുവരിയിൽ 14.83 കോടിയുടെ അധിക ബാധ്യതയുള്ളതിനാൽ ഏപ്രിലിലും സർചാർജ് പിരിക്കാൻ കെഎസ്ഇബി തീരുമാനിച്ചു.
യൂണിറ്റിന് ഏഴ് പൈസ നിരക്കിലാണ് സർചാർജ് പിരിക്കുക. ഫെബ്രുവരിയിലെ അധിക ബാധ്യത നികത്താനാണെന്നാണ് വിശദീകരണം. മാർച്ചിൽ യൂണിറ്റിന് എട്ടു പൈസ സർചാർജ് പിരിച്ചിരുന്നു.