മോദിയുടെ ക്ഷണം സ്വീകരിച്ചു; പുടിൻ ഇന്ത്യ സന്ദർശിക്കും
Thursday, March 27, 2025 5:19 PM IST
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും. സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്നും പുടിൻ ഉടൻ ഇന്ത്യയിലെത്തുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.
മൂന്നാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നരേന്ദ്ര മോദി റഷ്യ സന്ദർശിച്ചിരുന്നു. ഇനി ഇന്ത്യ സന്ദർശിക്കേണ്ട സമയമാണ്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്നും സെർജി ലാവ്റോവ് പറഞ്ഞു.
റഷ്യൻ സന്ദർശന വേളയിൽ മോദി ഔദ്യോഗിക സന്ദർശനത്തിനായി പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.